കരിങ്കടൽ വഴി സുരക്ഷിത ചരക്കുനീക്കത്തിന് റഷ്യ –ഉക്രയ്‌ൻ ധാരണ

photo credit: facebook
റിയാദ്: കരിങ്കടലിലെ സൈനിക ആക്രമണങ്ങൾ നിർത്തലാക്കാൻ റഷ്യയും ഉക്രെയ്‌നും ധാരണയിലെത്തി. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് കരിങ്കടൽ വഴി പോകുന്ന കപ്പലുകൾ ആക്രമിക്കാതിരിക്കാൻ റഷ്യയും ഉക്രയ്‌നും തമ്മിൽ ധാരണയിലായത്.
സൗദി അറേബ്യയിലെ റിയാദിൽ വെച്ചായിരുന്നു റഷ്യയും ഉക്രയ്‌നും ചർച്ച നടത്തിയത്. റഷ്യയിലെയും ഉക്രയ്‌നിലെയും ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും ധാരണയിലുണ്ട്. കഴിഞ്ഞയാഴ്‌ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ കരിങ്കടലിലെ സുരക്ഷിത ചരക്കുനീക്കം ചർച്ചയായിരുന്നു. ഇതിന്റെ തുർച്ചയായി ഇരുരാജ്യങ്ങളുടെ പ്രതിനിധികളുമായും യുഎസ് പ്രതിനിധികൾ ചർച്ച നടത്തിയാണ് ധാരണയിൽ എത്തിയത്.









0 comments