ഇസ്രയേൽ ആക്രമണം, ഇറാൻ സൈനിക തലവൻ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ആണവ പ്ലാന്റുകൾ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ പ്രഖ്യാപിച്ച് ആക്രമണം അഴിച്ചു വിട്ടത്.
ടെഹ്റാനിൽ നടത്തിയ ആദ്യ ആക്രമണത്തിൽ തന്നെ ഇറാനിയൻ ചീഫ് ഓഫ് സ്റ്റാഫും മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത.’’ എന്ന് ഇസ്രയേലി ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്‌പി മുമ്പാകെ അവകാശപ്പെട്ടു. ബാഗേരിയുടെയും സലാമിയുടെയും മരണം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്റെ മുന്‍ തലവന്‍ ഫെറൈഡൂണ്‍ അബ്ബാസി, ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാല പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിലെ (ഐആർജിസി) മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് മുഹമദ് ഹൊസൈൻ ബാഗേരി. 2016 മുതൽ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആണ്. മൂത്ത സഹോദരനും ഐആർജിസി കമാൻഡറുമായ ഹസ്സൻ ബാഗേരി ഇറാൻ-ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. 2019 ഏപ്രിൽ 21ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയാണ് ബാഗേരിയെ ഐആർജിസിയുടെ പുതിയ കമാൻഡർ-ഇൻ-ചീഫായി നിയമിച്ചു.
ഇറാന്റെ വിപ്ലവ ഗാർഡ് എന്നറിയപ്പെടുന്ന ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ മേധാവിയാണ് ഹൊസൈൻ സലാമി. ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടെ രണ്ടുതവണ ഇസ്രായേലിനെ ആക്രമിക്കാൻ ഉപയോഗിച്ച ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെ ആയുധശേഖരവും റെവല്യൂഷണറി ഗാർഡാണ് നിയന്ത്രിച്ചിരുന്നത്.
നൂറിൽ അധികം ഡ്രോണുകളും 200 ൽ അധികം വിമാനങ്ങളും ഉപോയഗിച്ചാണ് ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയത്.









0 comments