തമിഴ് ജനതയുടെ ഭൂമി തിരികെ നൽകുമെന്ന് ദിസനായകെ

കൊളംബോ : ശ്രീലങ്കയിൽ സൈന്യം പിടിച്ചുവച്ചിരിക്കുന്ന തമിഴ് ജനതയുടെ ഭൂമി തിരിച്ചുനൽകുമെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ. പ്രസിഡന്റായതിനുശേഷം ആദ്യമായി ജാഫ്‌ന സന്ദർശിക്കവെയാണ് ന്യൂനപക്ഷമായ തമിഴ് ജനതയുടെ ഭൂമി പൂർണമായും അവർക്കുതന്നെ മടക്കിനൽകുമെന്ന് അദ്ദേഹം അറിയിച്ചത്.
നടപടികൾ പുരോഗമിക്കുന്നതായും പറഞ്ഞു.
എൽടിടിയുമായുള്ള ആഭ്യന്തര യുദ്ധത്തിൽ സർക്കാർ പിടിച്ചെടുത്ത തമിഴ് വംശജരുടെ ഭൂമി അവർക്കുതന്നെ വിട്ടുകൊടുക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയിൽത്തന്നെ ദിസനായകെ പ്രഖ്യാപിച്ചിരുന്നു. ജാഫ്‌ന സൈനിക താവളത്തിന് ചുറ്റും അതിസുരക്ഷാ കേന്ദ്രമാക്കാൻ സൈന്യം ഇത്തരത്തിൽ കൃഷിഭൂമിയടക്കം 3500 ഏക്കർ സ്ഥലമാണ് പിടിച്ചെടുത്തത്.
സർക്കാരിന് എവിടെയും സ്ഥലം പിടിച്ചെടുക്കാൻ അവകാശം ഉണ്ടെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ പകരം ഭൂമി നൽകേണ്ടതുണ്ടെന്നും ദിസനായകെ ചൂണ്ടിക്കാട്ടി.









0 comments