ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് മക്കളുടെ പ്രതിഷേധം ശക്തം; നടപടിക്കൊരുങ്ങി ഭരണപക്ഷം

കറാച്ചി : പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മക്കളുടെ പ്രതിഷേധം ശക്തം. ഇമ്രാന്റെ മക്കളായ സുലൈമാനും കാസിമും പങ്കെടുത്താൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ്) നേതാക്കളുടെ മുന്നറിയിപ്പ്. ഓഗസ്റ്റ് അഞ്ചിനാണ് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) നേതാവിന്റെ മോചനത്തിന് പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
മക്കൾക്ക് ഫോണിൽപോലും ഇമ്രാൻ ഖാനുമായി സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും പാക്കിസ്ഥാനിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന സ്ഥിതിയാണെന്നും ഇമ്രാന്റെ മുൻ ഭാര്യ ജെമിമ ഗോൾഡ്സ്മിത്ത് ആരോപിച്ചു. പ്രതിഷേധത്തിനായി മക്കൾ പാക്കിസ്ഥാനിൽ എത്തുമെന്ന് ഇമ്രാന്റെ സഹോദരി അലീമ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.









0 comments