അമേരിക്കയുടെ 'സ്വാര്‍ഥബുദ്ധിയായ പ്രസിഡന്റ് ' ; കാന്‍ മേളയില്‍ ട്രംപിനെതിരെ രോഷം

കാൻ
വിഖ്യാതമായ കാന്‍ ചലച്ചിത്രോത്സവത്തിന് ഫ്രാന്‍സില്‍ തിരിതെളിഞ്ഞ ആദ്യദിനംതന്നെ ഉയര്‍ന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ രോഷം. ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ നടന്‍ ലിയനാഡോ ഡികാപ്രിയോയില്‍നിന്ന് ഓണററി പാം ദ്യോര്‍ ഏറ്റുവാങ്ങിയ എൺപത്തൊന്നുകാരനായ അമേരിക്കന്‍ ചലച്ചിത്ര ഇതിഹാസം റോബർട്ട് ഡി നീറോ, ട്രംപിനെ "സ്വാര്‍ഥബുദ്ധിയായ പ്രസിഡന്റ്' എന്ന് പരിഹസിച്ചു.
"കല സത്യമാണ്. കല വൈവിധ്യത്തെ സ്വീകരിക്കുന്നു. അതുകൊണ്ടാണ് കല സ്വേച്ഛാധിപതികൾക്കും ഫാസിസ്റ്റുകൾക്കും ഭീഷണിയാകുന്നത്. അമേരിക്കയുടെ "സ്വാര്‍ഥബുദ്ധിയായ പ്രസിഡന്റ്' സ്വയം അമേരിക്കന്‍ സാംസ്കാരിക സ്ഥാപനങ്ങളുടെ തലവനായിരിക്കുന്നു. കല, മാനവികത, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള ഫണ്ടിങ് അദ്ദേഹം വെട്ടിക്കുറച്ചു. ഇപ്പോൾ അദ്ദേഹം അമേരിക്കയ്ക്കു പുറത്ത് നിര്‍മിക്കുന്ന സിനിമകൾക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ചു. കണക്റ്റിവിറ്റിക്ക് നിങ്ങൾക്ക് വില കൽപ്പിക്കാൻ കഴിയില്ല.' റോബർട്ട് ഡി നീറോയുടെ വാക്കുകള്‍ സദസ്സ് നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു.









0 comments