ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച: റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച നടക്കും. വത്തിക്കാനിൽ കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1: 35ന് സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. സെന്റ് മേരീസ് മേജർ ബസലിക്കയിലായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് ഇന്ത്യൻ സമയം 12: 30ഓടെയാണ് വത്തിക്കാനിലുള്ള കർദിനാൾമാരുടെ യോഗം ചേർന്നത്. നാളെ ഫ്രാൻസിസ് മാർപ്പാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം നടത്തും.
ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ചയാണ് വിടവാങ്ങിയത്. 88 വയസായിരുന്നു. വത്തിക്കാൻ സാന്താമാർത്തയിലെ വസതിയിൽ തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.35നായിരുന്നു അന്ത്യം. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയായ ഫ്രാൻസിസ് ഈയിടെ ആശുപത്രിവാസം കഴിഞ്ഞ് ഔദ്യോഗിക ചുമതലകൾ നിർവഹിച്ചുവരികയായിരുന്നു.









0 comments