പോപ്പ് ഗായകൻ ടാറ്റലൂവിന് വധശിക്ഷ വിധിച്ച് ഇറാൻ

tataloo
ടെഹ്‌റാൻ: ടെഹ്‌റാൻ: ജനപ്രിയ പോപ്പ് ഗായകൻ ടാറ്റലൂ എന്നറിയപ്പെടുന്ന അനീർ ഹുസൈൻ മഗ്സൗദ്‌ലൂവിന് (37) ഇറാന്‍റെ പരമോന്നത കോടതി വധശിക്ഷ വിധിച്ചു. മതനിന്ദയാരോപിച്ചാണ് ടാറ്റലൂവിനെ വിചാരണയ്ക്ക് വിധേയനാക്കിയത്. ഇസ്ലാമിക പ്രവാചകനെ അവഹേളിച്ചു എന്നാണ് കേസ്. വിധി അന്തിമമല്ലെന്നും ഇപ്പോഴും അപ്പീലിന് സാധ്യതയുണ്ടെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
2023 മുതൽ ഇറാൻ തടങ്കലിലായിരുന്നു ഗായകൻ. കീഴ്‌ക്കോടതി വിധിച്ച അഞ്ചുവർഷം തടവിനെതിരേ പ്രോസിക്യൂഷൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.









0 comments