നരേന്ദ്ര മോദി ഷിജിൻ പിങ് കൂടിക്കാഴ്ച; ഉഭയകക്ഷി ചർച്ചയിൽ പുതിയ പ്രതീക്ഷയുമായി ലോകം  

India china
വെബ് ഡെസ്ക്

Published on Aug 31, 2025, 12:29 PM | 2 min read

ബെയ്ജിങ്: രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്‌സി‌ഒ  ഉച്ചകോടിക്കായി ചൈനയിലെത്തി. ടിയാൻജിനിൽ ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി ഉഭയകക്ഷി ചർച്ച നടത്തി.


ഡ്രാഗണും ആനയും ഒരുമിച്ച് വാഴണമെങ്കിൽ അവർ സുഹൃത്തുക്കളായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഷി ജിൻപിങ് പറഞ്ഞു.


"ഇത് ചൈന-ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികമാണ്. ഇരു രാജ്യങ്ങളും നമ്മുടെ ബന്ധം നയതന്ത്രപരവും ദീർഘകാലവുമായ വീക്ഷണകോണിൽ നിന്ന് കൈകാര്യം ചെയ്യേണ്ടതുണ്ട്. ബഹുരാഷ്ട്ര ഐക്യം, ബഹുധ്രുവ ലോകം, അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ കൂടുതൽ ജനാധിപത്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനും ഏഷ്യയിലും ലോകമെമ്പാടും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുന്നതിനുമുള്ള നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ നാം മുന്നോട്ട് വരണം." എന്നും കൂട്ടിച്ചേർത്തു.


പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവ അടിസ്ഥാനമാക്കി ചൈനയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.




"കഴിഞ്ഞ വർഷം കസാനിൽ വെച്ച് നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നു. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നല്ല ദിശാബോധം നൽകി. അതിർത്തിയിലെ സൈനിക പിന്മാറ്റത്തിന് ശേഷം, സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.


ഇന്ത്യ-ചൈന സഹകരണം ഇരു രാജ്യങ്ങളിലെ 280 കോടി ജനങ്ങളുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വഴിയൊരുക്കും. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 


ഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായും ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികാര ചുങ്ക സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കൂടികാഴ്ച ലോകം ഉറ്റു നോക്കുകയാണ്. ചൈന, ഇന്ത്യ, റഷ്യ എന്നീ മൂന്ന് രാജ്യങ്ങളും ഒരുമിച്ച് നിൽക്കാനുള്ള സാധ്യത സംബന്ധിച്ച റിപ്പോർട്ടുകൾക്കിടയിലാണ് ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയിലെ നിർണ്ണായക കൂടിക്കാഴ്ച.


ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. ലഡാക്ക് സംഘർഷത്തിന് ശേഷം 2018-ലായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദർശനം. 2024 ഒക്ടോബറിൽ റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും അവസാനമായി കണ്ടുമുട്ടിയത്. കിഴക്കൻ ലഡാക്കിലെ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും ധാരണയിലെത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത് നടന്നത്.


റഷ്യ, ഇന്ത്യ, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ബെലാറസ്, ചൈന എന്നിവ ഉൾപ്പെടുന്ന 10 അംഗ കൂട്ടായ്മയുടെ ഈ വർഷത്തെ റൊട്ടേഷൻ ചെയർമാനായ ചൈനയാണ് എസ്‌സി‌ഒ പ്ലസ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇരുപത് വിദേശ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നു.


ചൈന, ഇന്ത്യ, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ സ്ഥാപക അംഗങ്ങളായ ബ്രിക്‌സ് ഗ്രൂപ്പ് ട്രംപിന്റെ രോഷത്തിന് ഇരയായ കൂട്ടായ്മയാണ്. ഗ്രൂപ്പ് അംഗങ്ങൾക്ക് അവരുടെ ചർച്ച ചെയ്ത നിരക്കുകൾക്ക് പുറമേ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇപ്പോൾ എസ് സിഓ ഉച്ചകോടിയും അതേ തലത്തിലേക്ക് ഉയരുകയാണ്. ചൈനയുമായും ഇന്ത്യയുമായും ത്രികക്ഷി ചർച്ചകൾ ഉടൻ നടക്കുമെന്ന് മോസ്കോ പ്രതീക്ഷിക്കുന്നതായി റഷ്യൻ എംബസി ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home