കാലിഫോർണിയയിൽ ചെറുവിമാനം തകർന്ന് ഒരു മരണം

photo credit: X
കാലിഫോർണിയ: കാലിഫോർണിയയിൽ ചെറുവിമാനം തകർന്ന് ഒരാൾ കൊല്ലപ്പെട്ടു. രണ്ടുവീടുകൾക്ക് കേടുപാട് സംഭവിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സിമി വാലിയിലാണ് അപകടം സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു.
അപകടത്തെത്തുടർന്ന് ലോസ് ഏഞ്ചൽസിൽ നിന്ന് ഏകദേശം 50 മൈൽ (80.47 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സിമി വാലിയിൽ ഒരു വീടിന്റെ മേൽക്കൂരയിൽ നിന്ന് പുക ഉയരുന്നത് കാണാമായിരുന്നു. അപകട സമയത്ത് രണ്ട് വീടുകളിലും താമസക്കാർ ഉണ്ടായിരുന്നതായി വെഞ്ചുറ കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു.
വിമാനത്തിന്റെ പൈലറ്റിനെക്കുറിച്ചുള്ള ഒരു വിവരവും അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം നടത്തും.









0 comments