ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഏറ്റുമുട്ടൽ: പാക്കിസ്ഥാൻ ആർമി ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 10 ഭീകരരെ വധിച്ചു

പെഷവാർ : പാക്കിസ്ഥാനിലെ ദേര ഇസ്മയിൽ ജില്ലയിൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നടന്ന ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ ആർമി ക്യാപ്റ്റൻ കൊല്ലപ്പെട്ടു. 10 ഭീകരരെയും വധിച്ചു. ഇന്റർ സർവീസ് പബ്ലിക് റിലേഷൻസാണ് വിവരം പുറത്തുവിട്ടത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്നുള്ള വിവരത്തെത്തുടർന്നാണ് ഇന്റലിജൻസ് ഓപ്പറേഷൻ നടന്നത്. ഇതിനിടെ വെടിവയ്പ് ഉണ്ടാവുകയായിരുന്നു.
ക്യാപ്റ്റൻ ഹസ്നെയ്ൻ അഖ്തറാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും ആയുധങ്ങൾ പിടികൂടിയതായി അധികൃതർ അറിയിച്ചു. ജനുവരിയിൽ പ്രദേശത്തുണ്ടായ ഭീകരാക്രമണങ്ങളുടെ എണ്ണം മുമ്പത്തേക്കാൾ 42 ശതമാനം വർധിച്ചതായി പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്ട് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് പുറത്തുവിട്ട കണക്കിൽ പറയുന്നു. 74 ആക്രമണങ്ങളാണ് നടന്നത്. ഇതിൽ 35 സെനികരടക്കം 91 പേർ കൊല്ലപ്പെട്ടു.









0 comments