അഴിഞ്ഞാടി അക്രമകാരികൾ

കാഠ്‌മണ്ഡു
: പ്രധാനമന്ത്രിയുടെ രാജിപ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതിഷേധക്കാർ കൂട്ടമായി പാർലമെന്റിലേക്കും പ്രസിഡന്റിന്റെ വസതിയിലേക്കും ഇരച്ചുകയറിയത്. ഇരുകെട്ടിടങ്ങൾക്കും തീയിട്ടു. മുൻപ്രധാനമന്ത്രിമാരുടെയും മന്ത്രിമാരുടെയും സ്വകാര്യ വസതികൾക്കുനേരെയും ആക്രമണമുണ്ടായി. പ്രസിഡന്റിന്റെ വസതിക്ക് പരിസരത്ത് ജനങ്ങള്‍ ചുറ്റിനടന്ന് കെട്ടിടം നശിപ്പിക്കുന്ന ദൃശ്യം പുറത്തുവന്നു.
മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയെ ജനക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
സുരക്ഷാ ഉദ്യോഗസ്ഥരാണ് ദ്യൂബയെ രക്ഷിച്ചത്. ധനമന്ത്രി ബിഷ്ണുപ്രസാദ് പൗഡേലിനെ പ്രതിഷേധക്കാർ തെരുവിലൂടെ ഓടിച്ചിട്ട് മർദിച്ചു. പൗഡേലിന്റെ ഭാര്യയ്ക്കും മര്‍ദനമേറ്റതായി റിപ്പോര്‍ട്ടുണ്ട്. വിദേശ മന്ത്രിയായ അര്‍സു റാണ ദ്യൂബയ്ക്കും മർദനമേറ്റു.
തടവുകാരെ മോചിപ്പിച്ചു
പ്രതിഷേധക്കാർ വ്യാപകമായി ജയിലുകൾ ആക്രമിച്ച് തടവുകാരെ ബലമായി മോചിപ്പിച്ചതായി റിപ്പോർട്ട്. പൊൻഖാദി ജയിലും പൊഖ്ര ജയിലും ആക്രമിച്ച് നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ചു. ലളിത്‌പൂരിലെ നഖു ജയിലും പ്രതിഷേധക്കാർ ആക്രമിച്ചു. തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന രാഷ്‌ട്രീയ സ്വതന്ത്ര പാർടി പ്രസിഡന്റ് റാബി ലമിച്ചാനെ ഇവിടെനിന്ന് മോചിപ്പിച്ചു.
2022 ഡിസംബർ മുതൽ 2023 ജനുവരി വരെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയായും പ്രവർത്തിച്ചയാളാണ് റാബി ലമിച്ചാനെ.
അക്രമങ്ങൾ
അവസാനിപ്പിക്കണം: യുഎൻ
നേപ്പാളിൽ കലാപസമാനമായ ആക്രമണങ്ങളൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഐക്യരാഷ്‌ട്ര സംഘടന. മനുഷ്യാവകാശങ്ങളും മൗലിക അവകാശങ്ങളും ലംഘിക്കരുതെന്നും പ്രതിഷേധം അക്രമാസക്തമാകരുതെന്നും യുഎൻ അഭ്യർഥിച്ചു.









0 comments