ഇന്ത്യയ്ക്ക് എതിരെ ഉപരോധ ഭീഷണിയുമായി നാറ്റോ

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് എതിരെ പരോക്ഷ ഉപരോധ ഭീഷണിയുമായി നാറ്റോ. റഷ്യയുമായി വ്യാപാരം നിർത്തിവെക്കാൻ ആവശ്യപ്പെട്ടാണ് നാറ്റോ തലവന്റെ ഭീഷണി. ഇതല്ലെങ്കിൽ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ വിളിച്ച് റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ പറയണമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാര്‍ക്ക് റുട്ടെ ആവശ്യപ്പെട്ടു.
യുഎസ് സെനറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റുട്ടെയുടെ പരാമര്‍ശം. ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യയ്ക്ക് മാത്രമല്ല ബ്രസീൽ, ചൈന എന്നീ രാജ്യങ്ങള്‍ക്കും ഭീഷണിയുണ്ട്. ട്രംപിന്റെ 100 ശതമാനം പ്രതികാര നികുതി ഭീഷണിക്ക് പിന്നാലെയാണ് നാറ്റോ തലവനും രംഗത്ത് എത്തിയത്.
റഷ്യ-യുക്രൈന്‍ സമാധാനക്കരാറുണ്ടായില്ലെങ്കില്‍ റഷ്യന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മേല്‍ 100 ശതമാനം നികുതി ചുമത്തുമെന്നും യുക്രൈനിന് പുതിയ ആയുധങ്ങള്‍ നല്‍കുമെന്നും ഡൊണാള്‍ഡ് ട്രംപ് ഭീഷണി പുറപ്പെടുവിച്ചിരുന്നു. 50 ദിവസത്തെ ഇടവേളയും പറഞ്ഞു.
ഇതിന് പിന്നാലെയാണ് മാര്‍ക്ക് റുട്ടെയുടെ പ്രഖ്യാപനം. മൂന്ന് രാജ്യങ്ങളും റഷ്യയുമായി വ്യാപാരം തുടരുന്നത് നിര്‍ത്തുന്നത് നന്നായിരിക്കും. ഇത് നിങ്ങളെ വളരെ ദോഷകരമായി ബാധിച്ചേക്കാം. 'അതുകൊണ്ട് ദയവായി വ്‌ളാദിമിര്‍ പുതിനെ ഫോണില്‍ വിളിച്ച് സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് പറയുന്നു. അല്ലാത്തപക്ഷം ഇത് ബ്രസീലിനും ഇന്ത്യക്കും ചൈനക്കും വലിയ തിരിച്ചടിയാകും'- എന്നായിരുന്നു ഭീഷണി.









0 comments