ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ; സുനിത വില്യംസ് 19ന് തിരിച്ചെത്തിയേക്കും

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനേയും മടക്കി എത്തിക്കുന്നതിനുള്ള ദൗത്യപേടകം ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തി. ശനി പുലർച്ചെ 4.33ന് കെന്നഡി സ്‌പെയ്സ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ക്രൂ 10 ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 9.30 ഓടെ ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. നാസയും സ്‌പേയ്സ് എക്‌സും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
കമാണ്ടർ ആനി മക്‌ലെന്റെ നേതൃത്വത്തിൽ നിക്കോളെ അയേഴ്‌സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരിൽ പെസ്‌കോവ് എന്നിവരടങ്ങിയ നാലംഗ സംഘം പേടകത്തിലുണ്ട്. നിലവിൽ നിലയത്തിലുള്ള മറ്റൊരു ഡ്രാഗൺ പേടകത്തിൻ 19ന് സുനിതയും വിൽമോറും ഭൂമിയിലേക്ക് മടങ്ങും.
സ്റ്റാർലൈൻ പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ വർഷം ജൂണിലാണ് ഇരുവരും നിലയത്തിലെത്തിയത്. സ്റ്റാർലൈൻ പേടകം തകരാറിലായതും പകരം സംവിധാനം ഏർപ്പെടുത്തുന്നത് വൈകിയതുമാണ് മടക്കയാത്ര വൈകാൻ ഇടയാക്കിയത്. നേരത്തെ രണ്ടുതവണ മാറ്റിവെച്ച വിക്ഷേപണമാണ് നാസ ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.









0 comments