ഹാരിരാജകുമാരനോട് മാപ്പ് പറഞ്ഞ് മർഡോക്ക്; കേസ് തീർപ്പാക്കി

Murdoch and Harry

Murdoch and Harry

വെബ് ഡെസ്ക്

Published on Jan 22, 2025, 06:12 PM | 1 min read

ലണ്ടന്‍ : മാധ്യമവ്യവസായി റൂപര്‍ട്ട് മര്‍ഡോക്കിന്റെ പത്രത്തിനെതിരേ ഹാരി രാജകുമാരന്‍ നല്‍കിയ കേസ് തീര്‍പ്പാക്കി. റൂപര്‍ട്ട് മര്‍ഡോക്ക് നിയമവിരുദ്ധമായി വിവരശേഖരണം നടത്തിയെന്നാരോപിച്ചായിരുന്നു ഹാരിയുടെ പരാതി. റുപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഗ്രൂപ്പ് ന്യൂസ്‌പേപ്പേഴ്‌സിനെതിരെയാണ് ഹാരി പരാതി നല്‍കിയത്. എന്‍ജിഎന്നിന്റെ ഉടമസ്ഥതയിലുള്ള ദി സണ്‍ എന്ന പത്രം ഹാരിക്കും കുടുംബത്തിനുമെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കാണിച്ചായിരുന്നു കേസ്.


രാജകുടുംബത്തിന്റെ ഫോണ്‍ ഹാക്ക് ചെയ്തതിന് മര്‍ഡോക്ക് മാപ്പ് പറഞ്ഞു. രാജ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കേസ് ഒത്തു തീർപ്പാക്കുകയായിരുന്നുവെന്ന് ഹാരിയുടെ അഭിഭാഷകൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home