ഉക്രയ്‌ൻ ആക്രമണം: മോസ്കോയിൽ വിമാനത്താവളങ്ങൾ അടച്ചു

ഫയൽ ചിത്രം
മോസ്കോ: തിങ്കൾ രാത്രിയുടനീളം ഉക്രയ്‌ൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് മോസ്കോയിലെ നാല് വിമാനത്താവളങ്ങളും അടച്ചു. തിങ്കൾ രാത്രി ഉക്രയ്‌ൻ വിവിധ ദിശകളിൽനിന്ന് തൊടുത്ത 19 ഡ്രോണുകൾ തടഞ്ഞതായി റഷ്യൻ സൈന്യം അറിയിച്ചു. ചിലത് നഗരത്തിന്റെ പല ഭാഗങ്ങളിൽ പതിച്ച് നാശനഷ്ടമുണ്ടാക്കി. ഞായർ രാത്രി ഉക്രയ്‌ന്റെ 26 ഡ്രോണുകൾ ചെറുത്തതായി റഷ്യ അറിയിച്ചിരുന്നു.
രണ്ടാം ലോകയുദ്ധത്തിൽ നാസി ജർമനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ എൺപതാം വാർഷികാഘോഷം നടക്കാനിരിക്കെയാണ് ഉക്രയ്‌ൻ ആക്രമണം നടത്തിയത്. ചൈന പ്രസിഡന്റ് ഷി ജിൻപിങ്ങടക്കം 20 രാഷ്ട്രനേതാക്കൾ വെള്ളിയാഴ്ച നടക്കുന്ന വിജയാഘോഷത്തിൽ പങ്കെടുക്കും. ഇതിന് മുന്നോടിയായി എട്ടുമുതൽ പത്തുവരെ വെടിനിർത്തൽ നടപ്പാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ പറഞ്ഞിരുന്നു. രാജ്യത്ത് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.









0 comments