പാക്കിസ്ഥാനിൽ അഹമദിയ്യ സമുദായത്തിന്റെ ആരാധനാലയം തകർത്ത നിലയിൽ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ അഹമദിയ്യ സമുദായത്തിന്റെ ആരാധനാലയം തകർത്ത നിലയിൽ. പഞ്ചാബിലെ സിയാൽകോട്ട് ജില്ലയിലാണ് സംഭവം. പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ അഹമദിയ്യ സമുദായത്തിന്റെ ആരാധനാലയം പ്രാദേശിക ഭരണകൂടം പൂർണമായും തകർത്തതായി പാകിസ്ഥാൻ മാധ്യമങ്ങൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാന്റെ ആദ്യത്തെ വിദേശകാര്യ മന്ത്രിയും അഹമദിയ്യ വിശ്വാസിയുമായിരുന്ന ചൗധരി സഫറുള്ള ഖാൻ തന്റെ ജന്മനാടായ സിയാൽകോട്ടിലെ ദസ്കയിൽ നിർമിച്ചതാണ് ഈ ആരാധനാലയം.
ബ്രിട്ടീഷ് ഇന്ത്യയിലെ പ്രശസ്തനായ അഭിഭാഷകനായിരുന്നു അദ്ദേഹം. ആരാധനാലയം പൊതു റോഡിന്റെ 13 അടിയോളം കൈയേറിയതിനാൽ കെട്ടിടത്തിന്റെ വിപുലീകരണം നിയമവിരുദ്ധമാണെന്ന് പ്രാദേശിക അധികാരികൾ ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു മുന്നറിയിപ്പുമില്ലാതെ ആരാധനാലയം പൊളിച്ചു മാറ്റുകയാണുണ്ടായത്. 2024-ൽ പഞ്ചാബിലുടനീളം അഹമദി സമുദായത്തിന്റെ 22 ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട്.









0 comments