വാഹന മോഷ്ടാവ് പിടിയിൽ

പ്രതി ഷാജൻ ചാക്കോ
കരുനാഗപ്പള്ളി
വാഹന മോഷണക്കേസിലെ പ്രതിയെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. പത്തനംതിട്ട തടിയാർ കൈപ്പുഴശേരിൽ ഷാജൻ ചാക്കോ (58)യെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബർ 22ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിക്കു മുന്നിൽ നിർത്തിയിട്ടിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് നടപടി. സിസിടിവിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഷാജനിലേക്ക് എത്തിയത്. ഇയാളെ മൂവാറ്റുപുഴ ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വാഹനവും കണ്ടെത്തി. കരുനാഗപ്പള്ളി എസ്എച്ച്ഒ അനൂപ്, എസ്ഐമാരായ ഷമീർ, ആഷിക്, അമൽ, എസ്‌സിപിഒമാരായ ഹാഷിം, ശ്രീനാഥ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.









0 comments