മോഷ്ടിച്ച സ്വര്‍ണ ടോയ്‌ലെറ്റ് വില്‍ക്കാന്‍ ശ്രമിച്ചു; രണ്ട് വർഷത്തിന് ശേഷം കോടീശ്വരന് മോചനം

ഓക്സ്ഫോർഡ് : ബ്ലന്‍ഹെയിം കൊട്ടാരത്തില്‍നിന്നും സ്വര്‍ണ ടോയ്‌ലെറ്റ് മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ജയിൽശിക്ഷ അനുഭവിക്കുന്ന ഫ്രെഡ് ഡോയെ കോടതി വെറുതെവിട്ടു. ഇംഗ്ലണ്ടിലെ ബെര്‍ക്ക്‌ഷെയറിലെ വിങ്ക്ഫീല്‍ഡ് സ്വദേശിയായ ഫ്രെഡ് ഡോ രണ്ട് വര്‍ഷത്തോളമായി ജയിലിലായിരുന്നു. ഫ്രെഡ് ഡോ ബെര്‍ക്ക്‌ഷെയറിലെ അറിയപ്പെടുന്ന കോടീശ്വരനാണ്. മോഷ്ടാക്കള്‍ ഫ്രെഡിനെ കേസില്‍പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയാണ് കോടതി വെറുതെ വിട്ടത്. ഒക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് ഫ്രെഡ് ഡോയെ കുറ്റവിമുക്തനാക്കിയത്.
2019 സെപ്റ്റംബറിലാണ് മോഷ്ടിച്ച കാറുകളില്‍ എത്തിയ അഞ്ചുപേര്‍ ഇംഗ്ലണ്ടിലെ ബ്ലന്‍ഹെയിം കൊട്ടാരത്തില്‍ അതിക്രമിച്ചുകയറി പ്രദര്‍ശനത്തിന് വച്ചിരുന്ന സ്വര്‍ണ ടോയ്‌ലെറ്റ് മോഷ്ടിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ജോണ്‍സ് (39), ബോറ ഗുക്കക് (41), ജെയിംസ് ഷീന്‍ (40) എന്നീ മോഷ്ടാക്കള്‍ക്കൊപ്പം സ്വര്‍ണം വില്‍ക്കാന്‍ ഫ്രെഡ് ഡോയെ ഉപയോഗിക്കാം എന്ന ആശയം മുന്നോട്ടുവെച്ച മോഷ്ടാവും വൈകാതെ പൊലീസ് പിടിയിലായി. ഇവര്‍ക്കൊപ്പമാണ് ഫ്രെഡ് ഡോയെയും കോടതിയില്‍ ഹാജരാക്കിയത്. മോഷണ സ്വര്‍ണം വില്‍ക്കാനായി തന്നെ ബന്ധപ്പെട്ടവരോട് രണ്ടുമിനിറ്റിനുള്ളില്‍ വിറ്റുതരാം എന്ന് പറഞ്ഞ ഫ്രെഡിന് 21 മാസത്തെ തടവുശിക്ഷയായിരുന്നു കോടതി വിധിച്ചിരുന്നത്.
എന്നാൽ മോഷ്ടാക്കളെ മുന്‍പരിചയം ഇല്ലെന്നതും നേരത്തെ ഇത്തരത്തിലുള്ള ഒരു കേസിലും ഉള്‍പെട്ടിട്ടില്ല എന്നതും കോടതിയില്‍ ബോധിപ്പിക്കാന്‍ ഫ്രെഡിനായതിനാലാണ് കോടതി വെറുതെ വിട്ടത്.









0 comments