ജപ്പാനിൽ മെഡിക്കൽ ഹെലികോപ്‌ടർ കടലിൽ വീണ്‌ 3 മരണം

helicopter crash
വെബ് ഡെസ്ക്

Published on Apr 07, 2025, 08:41 AM | 1 min read

ടോക്കിയോ : ജപ്പാനിൽ രോഗിയുമായി പോയ ഹെലികോപ്‌ടർ കടലിൽ തകർന്നു വീണ്‌ മൂന്നുപേർ മരിച്ചു. പൈലറ്റ്‌ ഉൾപ്പെടെ മൂന്നുപേരെ കടലിൽനിന്ന്‌ രക്ഷപ്പെടുത്തി. ആറുപേരാണ്‌ ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്‌. തെക്കുപടിഞ്ഞാറൻ ജപ്പാൻ തീരത്തായിരുന്നു അപകടം. ഒരു ഡോക്ടറും രോ​ഗിയും രോ​ഗിയുടെ ബന്ധുവുമാണ് മരിച്ചത്.


നാഗസാക്കിയിൽനിന്ന്‌ ഫുക്കുവോക്കയിലെ ആശുപത്രിയിലേക്ക്‌ പോവുകയായിരുന്നു ഹെലികോപ്‌ടർ. അപകടകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ജപ്പാൻ കോസ്റ്റ് ​ഗാർഡ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home