ഇറാഖിലെ ഷോപ്പിങ് മാളിൽ വൻ തീപിടിത്തം; 50 പേർ കൊല്ലപ്പെട്ടു

PHOTO CREDIT: X
ബാഗ്ദാദ്: ഇറാഖിലെ ഷോപ്പിംങ് മാളിൽ വൻ തീപിടുത്തം. 50 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലെ ഒരു ഹൈപ്പർമാർക്കറ്റിലാണ് വൻ തീപിടിത്തമുണ്ടായത്. അപകടത്തിൽ 50 പേർ കൊല്ലപ്പെട്ടതായി പ്രവിശ്യാ ഗവർണറെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസിയും (ഐഎൻഎ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അൽ-കുട്ടിലെ അഞ്ച് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എല്ലാ നിലകളിലും തീ പടർന്നിരുന്നു. അപകടത്തിന്റെ ചില ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാൽ ഈ ദൃശ്യങ്ങൾ അപകടത്തിന്റേത് തന്നെയാണോ എന്ന് വാര്‍ത്താ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പ്രഖ്യാപിച്ചതായും പ്രാഥമിക റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ഗവർണർ പറഞ്ഞതായി ഐഎൻഎ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.









0 comments