ചൊവ്വയിൽ സമുദ്രാവശിഷ്‌ടങ്ങൾ

ബീജിങ്: ചൊവ്വാ ഗ്രഹത്തിൽ ഒരുകാലത്ത് സമുദ്രങ്ങളുണ്ടായിരുന്നതിന് തെളിവുകളുമായി ചൈനീസ് ഗവേഷകർ. ചെന വിക്ഷേപിച്ച ഷോറോങ് റോവർ അയച്ച വിവരങ്ങളിൽ നിന്നാണ് ഈ കണ്ടെത്തൽ. സമുദ്രത്തിൻെറ അവശിഷ്ടങ്ങൾ റോവർ തിരിച്ചറിഞ്ഞതായും നാഷണൽ അക്കാദമി ഓഫ് സയൻസ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. റോവറിലെ ശക്തിയേറിയ റഡാർ ചൊവ്വയുടെ പ്രതലത്തിൽ നിന്ന് 250 അടി വരെ താഴ്‌ചയിലുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു.
പ്രതലത്തിനടിയിൽ മൂടപ്പെട്ട അവശിഷ്ടങ്ങളെ പറ്റിയുള്ള നിർണായക വിവരങ്ങൾ ലഭ്യമാക്കി. 2021 മുതൽ 2022 വരെ ഷോറോങ് റോവർ ദൗത്യ റേവർ പ്രവർത്തിച്ചു. ചൊവ്വയുടെ വടക്കൻ മേഖലയിലെ പ്രതലത്തിൽ ഒന്നര കിലോമീറ്ററോളം സഞ്ചരിച്ച് വിവര ശേഖരണം നടത്തിയിരുന്നു. 450 കോടി വർഷങ്ങൾക്ക് മുൻപുവരെ സമുദ്രം നിലനിന്നിരുന്നതായി ചൈനയിലെ ഗാങ്‌ഷു സർവകലാശാലയിലെ പ്ലാനറ്ററി ഗവേഷകൻ ഹൈലിയു പറയുന്നു.
ഇത് ഭൂമിയിലെ കടൽ തീരങ്ങളിൽ കാണുന്ന മണൽ തരികൾക്ക് സമാനമാണ്. ഒരു കാലത്ത് ചൊവ്വയിൽ വലിയ തോതിൽ ജലമുണ്ടായിരുന്നു എന്നതിന് തെളിവാണിതെന്നും പഠനത്തിൽ പറയുന്നുണ്ട്.









0 comments