ഇറാനും ഇസ്രയേലും സമാധാനത്തിനായി പ്രവർത്തിക്കണം: മാർപാപ്പ

വത്തിക്കാൻ സിറ്റി
ഇറാനും ഇസ്രയേലും യുക്തിസഹമായി പ്രവർത്തിക്കണമെന്ന് അഭ്യർഥിച്ച് ലിയോ മാർപാപ്പ ആവശ്യപ്പെട്ടു. സംഘർഷം അവസാനിപ്പിക്കാൻ ഇരുരാഷ്‌ട്രങ്ങളും സംഭാഷണങ്ങളിൽ ഏർപ്പെടണം. വളരെ ആശങ്കയോടെയാണ് സ്ഥിതിഗതികൾ വീക്ഷിക്കുന്നതെന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ നടന്ന പരിപാടിയിൽ മാർപാപ്പ പറഞ്ഞു. ആണവ ഭീഷണിയിൽ നിന്ന് മുക്തമായ സുരക്ഷിത ലോകം കെട്ടിപ്പടുക്കണം. ശാശ്വത സമാധാനം പ്രാവർത്തികമാക്കുന്നതിന് ആത്മാർത്ഥമായ സംഭാഷണങ്ങളിലേർപ്പെടണം. ആരും മറ്റൊരാളുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തരുതെന്നും ലിയോ മാർപാപ്പ പറഞ്ഞു.









0 comments