ദരിദ്രനും സന്പന്നനും തമ്മിലുള്ള അന്തരം കൂടുന്നത് ആശങ്ക : മാർപാപ്പ

പാരിസ്
ലോകത്ത് ദരിദ്രനും സന്പന്നനും തമ്മിലുള്ള അന്തരം കൂടി വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ലിയോ മാർപാപ്പ. ലോകത്തിലെ ആദ്യത്തെ സഹസ്രകോടീശ്വരനാകാൻ പോകുന്ന ഇലോൺ മസ്കിനെ ഉദാഹരിച്ചാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്. സിഇഒമാരുടെ ശന്പള പാക്കേജുകളെ വിമർശിച്ച് തന്റെ ആദ്യ മാധ്യമ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം ഇത്രയധികം ധ്രുവീകരിക്കപ്പെട്ടതിന്റെ പ്രധാന ഘടകം തൊഴിലാളികളുടെ വരുമാനത്തിനും ധനികർക്ക് ലഭിക്കുന്ന പണത്തിനും ഇടയിലുള്ള വലിയ വിടവാണ്. 60 വർഷം മുമ്പ് സിഇഒമാർ തൊഴിലാളികൾക്ക് ലഭിക്കുന്നതിനേക്കാൾ നാലോ ആറോ മടങ്ങ് കൂടുതൽ സമ്പാദിച്ചിരുന്നിരിക്കാം. ഇപ്പോൾ 600 മടങ്ങ് കൂടുതലാണ്. ഇലോൺ മസ്‌ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആകാൻ പോകുന്നു എന്ന വാർത്ത കണ്ടു. അതിന്റെ അർത്ഥമെന്താണ്, ഇനി വലിയ കാര്യം അതാണെങ്കിൽ നമ്മൾ വലിയ കുഴപ്പത്തിലാണെന്നും മാർപാപ്പ പറഞ്ഞു.









0 comments