മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി

ഒട്ടാവ: മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ലിബറൽ പാർട്ടി തെരഞ്ഞെടുപ്പിൽ മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലൻഡിനെ പരാജയപ്പെടുത്തിയാണ് മാർക്ക് കാർണിയുടെ മുന്നേറ്റം. മുൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോയിക്ക് പകരക്കാരനായാണ് കാര്‍ണി എത്തുന്നത്. ഒക്ടോബർ 20ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് കാർണിയുടെ കാലാവധി.
ഭരണ കക്ഷിയായ ലിബറൽ പാർട്ടി അംഗങ്ങളുടെ ഇടയിൽ നടന്ന തെരഞ്ഞെടുപ്പിൽ ക്രിസ്റ്റിയ ഫ്രീലൻഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാർണിയുെ വിജയം. 89ശതമാനം വോട്ടുകളാണ് 59കാരനായ മാർക്ക് കാർണി നേടിയത്. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത കാനഡയുടെ ആദ്യ പ്രധാന മന്ത്രിയുമാണ് കാർണി. ബാങ്ക് ഓഫ് കാനഡയുടേയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായിരുന്നു.
വ്യാപാര രംഗത്ത് കാനഡ-അമേരിക്ക തര്‍ക്കം നിലനിൽക്കുമ്പോഴാണ് മാർക്ക് കാർണി അധികാരത്തിലെത്തുന്നത്. കനേഡിയൻ ഉത്പന്നങ്ങൾക്ക 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്കയിലേക്കുള്ള തീരുവ നടപടികൾ കാനഡയും തുടരും. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്ന് മാർക്ക് കാർണി വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിലാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഒൻപത് വർഷത്തെ ഭരണം ജസ്റ്റിൻ ട്രൂഡോ അവസാനിപ്പിച്ചതോടെയാണ് ലിബറൽ പാർട്ടിയെ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്.









0 comments