ജപ്പാൻ മുൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ ആക്രമിച്ചയാൾക്ക് 10 വർഷം തടവ്

photo credit: X ഫ്യൂമിയോ കിഷിദ
ടോക്ക്യോ: ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന ഫ്യൂമിയോ കിഷിദയെ പൈപ്പ് ബോംബ് ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി റിയുജി കിമുറയ്ക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചതായി കോടതി അറിയിച്ചു.
2023-ലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പൈപ്പ് ബോംബ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ കിഷിദ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. റിയുജി കിമുറയെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്ത്‌തിരുന്നു.
2022 ജൂലൈയിൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ പടിഞ്ഞാറൻ ജപ്പാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കൊല്ലപ്പെട്ടത്. അത് കഴിഞ്ഞ് ഏകദേശം ഒരു വർഷത്തിനുള്ളിലായിരുന്നു ഈ ആക്രമണം ഉണ്ടായത്. പ്രതിയ്‌ക്കെതിരെ കൊലപാതക ശ്രമമടക്കം നാല് കുറ്റങ്ങളാണ് ചുമത്തിയത്. ആക്രമണത്തിന് ശേഷം പൊലീസ് നടത്തിയ പരിശോധനയിൽ കിമുറയുടെ വീട്ടിൽ നിന്ന് സംശയാസ്‌പദമായ നിലയിൽ വെടിമരുന്ന്, പൈപ്പ് പോലുള്ള വസ്തുക്കൾ എന്നിവ കണ്ടെത്തി.
ജനശ്രദ്ധ നേടാൻ വേണ്ടിയാണ് കിമുറ ഈ ആക്രമണം നടത്തിയതെന്നും കൊല്ലുകയായിരുന്നില്ല പരിക്കേൽപ്പിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് വിചാരണയ്ക്കിടെ കിമുറയുടെ അഭിഭാഷകൻ പറഞ്ഞു.









0 comments