ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ തെക്കൻ സുമാത്രയിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു. 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഈ മാസം ആദ്യം ഇന്തോനേഷ്യയിലെ സുലവേസി മേഖലയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്‌തിരുന്നു. ഭൂചലന സാധ്യത വളരെ കൂടുതലുള്ള രാജ്യമാണ് ഇന്തോനേഷ്യ. നിരവധി ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന അസ്ഥിരമായ മേഖലയായ പസഫിക് റിംഗ് ഓഫ് ഫയറിൽ സ്ഥിതി ചെയ്യുന്നതിനാൽ അവിടെ പതിവായി ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്. പ്രതിവർഷം ശരാശരി 9,200 ൽ അധികം ഭൂചലനങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്.









0 comments