ഇക്വഡോറിൽ ഭൂചലനം: 5.5 തീവ്രത രേഖപ്പെടുത്തി

കരാക്കസ്: ഇക്വഡോർ തീരത്തിന് സമീപം ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു. 77 കിലോമീറ്റർ (47.85 മൈൽ) ആഴത്തിലാണ് ഭൂചലനം അ്നുഭവപ്പെട്ടത്. 2016 ഏപ്രിലിൽ ഇക്വഡോറിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്‌തിരുന്നു. മനാബി, എസ്മെറാൾഡാസ് പ്രവിശ്യകളിലെ ഗ്രാമങ്ങളെ തകർത്ത ഭൂചലനത്തിൽ 673 പേർ മരിച്ചു.







0 comments