ട്രംപ് ചക്രവർത്തിയല്ല : ലുല ഡിസിൽവ

ബ്രസീലിയ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകത്തിന്റെ ചക്രവർത്തിയല്ലെന്നും തനിക്ക് അയാളുമായി ഒരു ബന്ധവുമില്ലെന്നും ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവ. ട്രംപ് ബ്രസീലിനുമേൽ അൻപത് ശതമാനം അധിക തീരുവ ചുമത്തിയതിനോടാണ് ലുലയുടെ പ്രതികരണം. തീരുവ വർധിപ്പിച്ചത് പത്രങ്ങളിലൂടെയാണ് അറിഞ്ഞത്.
സമൂഹമാധ്യമത്തിലൂടെയല്ല ഇത്തരംകാര്യങ്ങൾ പ്രഖ്യാപിക്കേണ്ടത്. അതൊരു പരിഷ്-കൃതമാർഗമല്ല. ട്രംപിന് ബന്ധം ബ്രസീലുമായല്ല. മറിച്ച് മുൻ പ്രസിഡന്റ് ജെയിർ ബോൾസനാരോയുമായാണ്. ഉക്രയ്നുമായുള്ള റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകാനല്ല, എണ്ണ ആവശ്യമുള്ളതുകൊണ്ടാണ് ബ്രസീൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത്. ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്നും ബിബിസി അഭിമുഖത്തില്‍ ലുല പറഞ്ഞു.
യുഎൻ സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരം അംഗങ്ങൾക്ക് വീറ്റോ അധികാരം നൽകിയത് ശരിയല്ല. ഇത് സംഘർഷങ്ങൾ പരിഹരിക്കുന്നതിൽനിന്ന് യുഎന്നിനെ തടയുന്നതും രണ്ടാം ലോക മഹായുദ്ധം വിജയിച്ച രാജ്യങ്ങൾക്ക് അമിതാഅധികാരം നൽകുന്നതുമാണ്. ബ്രസീൽ, ജർമ്മനി, ഇന്ത്യ, ജപ്പാൻ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി കോടിക്കണക്കിന് ആളുകളെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങൾ പുറത്താണെന്നും ലുല ചൂണ്ടിക്കാട്ടി.









0 comments