ട്രംപിനെ വിളിക്കാൻ താൽപ്പര്യമില്ലെന്ന് ലുല

ബ്രസീലിയ
തീരുവ ചര്‍ച്ചകള്‍ക്കായി തന്നെ വിളിക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ. ഇക്കാര്യത്തിനായി ഇനി ട്രംപിനെ വിളിക്കില്ലെന്നും അദ്ദേഹത്തോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും ലുല പറഞ്ഞു. അതേസമയം ബ്രസീലിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലോക വ്യാപാര സംഘടന ഉള്‍പ്പെടെയുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീലിന് 50 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയത്. തെരഞ്ഞെടുപ്പില്‍ അട്ടിമറിയ്ക്ക് ശ്രമിച്ച് വിചാരണ നേരിടുന്ന ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സോനാരോയ്ക്കെതിരായ നിയമനടപടി പിൻവലിക്കണമെന്ന ട്രംപിന്റെ ആവശ്യം ബ്രസീൽ തള്ളിയിരുന്നു. തീരുവകളെക്കുറിച്ചും രാജ്യങ്ങള്‍ക്കിടയിലുള്ള മറ്റ് തര്‍ക്കങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ബ്രസീല്‍ പ്രസിഡന്റിന് എപ്പോള്‍ വേണമെങ്കിലും തന്നെ വിളിക്കാമെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.









0 comments