ദരിദ്രരുടെ നിലവിളി കേൾക്കണം : ലിയോ പാപ്പ

റോം
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കണമെന്നും ദരിദ്രരുടെ നിലവിളികൾ കേൾക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ പുതിയ പാരിസ്ഥിതിക പഠനകേന്ദ്രത്തിലെ പൂന്തോട്ടത്തിൽ നടന്ന കുർബാനയിലാണ് മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടൽ മൂലം കാലാവസ്ഥാവ്യതിയാനമുണ്ടാകുന്നതായി പാപ്പ പറഞ്ഞത്.
പച്ച നിറത്തിലുള്ള വസ്‌ത്രങ്ങളണിഞ്ഞാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. വനനശീകരണവും മലിനീകരണവും ജൈവവൈവിധ്യനാശവുമാണ് കാലാവസ്ഥ വ്യതിയാനത്തിന് കാരണമെന്നും പാപ്പ പറഞ്ഞു.









0 comments