ബ്രിട്ടനിൽ കുടിയേറ്റം നിയന്ത്രിക്കാൻ പുതിയ നിയമം

ലണ്ടൻ
ബ്രിട്ടനിൽ കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ പുതിയ നിയമം നടപ്പിലാക്കി പ്രധാനമന്ത്രി കെയർ സ്റ്റാർമർ. ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ ഗുരുതരമായി ബാധിക്കുന്ന വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. ആരോഗ്യ, സാമൂഹിക പരിചരണ വിസകൾ നിർത്തലാക്കുമെന്നടക്കമുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിൽ കുടിയേറ്റ പദവി ലഭിക്കാനുള്ള യോഗ്യതാ കാലയളവ് 10 വർഷമായി ഉയർത്തി. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും നിർബന്ധമാക്കി. വിദേശ വിദ്യാർഥി വിസകളിൽ, പോസ്റ്റ്- സ്റ്റഡി ഗ്രാജുവേറ്റ് റൂട്ട് വിസ കാലയളവ് നിലവിലെ രണ്ട് വർഷത്തിൽ നിന്ന് 18 മാസമാക്കി കുറച്ചു. ഇത് ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് ഏറ്റവും ദോഷകരമായി ബാധിക്കുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.









0 comments