ഇസ്രയേലിന്റെ കടന്നാക്രമണം അടിയന്തരമായി അവസാനിപ്പിക്കണം; റോമിൽ കൂറ്റൻ യുദ്ധവിരുദ്ധ റാലി

photo credit: X
റോം: ഗാസയിൽ ഇസ്രയേലിന്റെ കടന്നാക്രമണം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലിയിലെ റോമിൽ ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ കൂറ്റൻ പ്രതിഷേധ റാലി. വംശഹത്യക്ക് മുന്നിൽ മൗനം പാലിക്കുന്ന ഇറ്റലിയിലെ വലതുപക്ഷ സർക്കാർ കൃത്യമായ നിലപാട് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള റാലിയിൽ മൂന്നുലക്ഷത്തിൽപ്പരം പേർ പങ്കെടുത്തു.
പലസ്തീൻകാരെ കൂട്ടക്കൊലചെയ്യുകയും യുദ്ധക്കുറ്റങ്ങൾ ചെയ്തുകൂട്ടുകയും ചെയ്യുന്ന ഇസ്രയേലിലെ ബെന്യമിൻ നെതന്യാഹു സർക്കാരിനെതിരായ രോഷമാണ് വൻ ജനപങ്കാളിത്തം വെളിവാക്കിയതെന്ന് മധ്യ ഇടതുപക്ഷ ഡെമോക്രാറ്റിക് പാർടി നേതാവ് എല്ലി ഷ്‌ലെയിൻ പറഞ്ഞു. പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് പരിചിതമല്ലാത്ത മറ്റൊരു ഇറ്റലിയാണ് തെരുവിലിറങ്ങിയതെന്നും അവർ പറഞ്ഞു. അടുത്തിടെ, പ്രതിപക്ഷ സമ്മർദത്തിന് വഴങ്ങി മെലോണി ഇസ്രയേൽ ഗാസയിൽ നടത്തുന്ന കടന്നാക്രമണത്തെ വിമർശിച്ചിരുന്നു. തീർത്തും ദുർബലമായ എതിർപ്പാണ് ഉയർത്തിയതെന്ന് രാജ്യമെമ്പാടും വിമർശമുണ്ടായി.









0 comments