ഗാസസിറ്റിയിൽ നിന്നും നിർബന്ധിത കുടിയൊഴിപ്പിക്കൽ, 68 പേർ കൊല്ലപ്പെട്ടു

നിർബന്ധിത കുടിയൊഴിപ്പിക്കൽ പ്രഖ്യാപിച്ച ശേഷം ഇസ്രായേലി വെടിവയ്പ്പിൽ ശനിയാഴ്ച പുലർച്ചെ മുതൽ 51 പലസ്തീനികൾ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിലുടനീളം ആക്രമണങ്ങളിൽ കുറഞ്ഞത് 68 പലസ്തീനികൾ കൊല്ലപ്പെട്ടു. 362 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊല്ലപ്പെടുത്തയവരിൽ 23 പേർ ഭക്ഷണവും സഹായവും തേടി എത്തിയവരാണ്. ഇവരിൽ 143 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസ നഗരം ഒഴിയാൻ ഇസ്രായേൽ ഉത്തരവിട്ടിരിക്കയാണ്. ആളുകളെ തുറന്ന കോൺസൺട്രേഷൻ ക്യാമ്പ് പോലെ ഒരുക്കിയ പ്രദേശത്തേക്ക് കൂട്ടത്തോടെ മാറ്റുകയാണ്. ഗാസ നഗരത്തിലെ താമസക്കാരോട് ഒരു നിയുക്ത "മാനുഷിക മേഖല"യിലേക്ക് മാറണം എന്നാണ് ഉത്തരവ് നൽകിയിരിക്കുന്നത്.
ഇതിനിടെ ഹമാസുമായി വാഷിംഗ്ടൺ തീവ്രമായ ചർച്ചകൾ നടത്തിവരികയാണെന്നും ഗാസയിൽ തടവിലാക്കപ്പെട്ട എല്ലാ പലസ്തീൻ സംഘത്തെയും മോചിപ്പിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
ഗാസയിൽ മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു, യുദ്ധം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 370 പേരെങ്കിലും പോഷകാഹാരക്കുറവ് മൂലം മരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.
"യുദ്ധ തന്ത്രമായി സിവിലിയന്മാരെ പട്ടിണിക്കിട്ട് കൊല്ലുന്നത് ഒരിക്കലും സഹിക്കാൻ കഴിയാത്ത യുദ്ധക്കുറ്റമാണ്. ഒരു സംഘർഷത്തിൽ അങ്ങനെ ചെയ്യുന്നത് ഭാവിയിലെ സംഘർഷങ്ങളിൽ അതിന്റെ ഉപയോഗം കീഴ് വഴക്കമാവുന്ന
സാഹചര്യം സൃഷ്ടിക്കും," അദ്ദേഹം പറഞ്ഞു.
"ആളുകൾ പട്ടിണി കിടന്ന് മരിക്കുമ്പോൾ, അവരെ രക്ഷിക്കാൻ കഴിയുന്ന ഭക്ഷണം കുറച്ചു ദൂരെയുള്ള ട്രക്കുകളിൽ തടഞ്ഞു വെക്കപ്പെട്ട നിലയിലാണ്. ഈ മനുഷ്യനിർമിത ദുരന്തത്തിന്റെ ഏറ്റവും അസഹനീയമായ ഭാഗം എന്നും വിശേഷിപ്പിച്ചു."

ഗാസ സിറ്റിയിൽ നിന്നും തെക്കൻ നഗരമായ ഖാൻ യൂനിസിലെ തീരദേശ പ്രദേശമായ അൽ-മവാസിയിലേക്കാണ് പലസ്തീൻകാരെ മാറ്റുന്നത്. ഐഡിഎഫ് ഗാസ നഗരത്തിൽ കനത്ത ആക്രമണം തുടരുകയാണ്. വടക്കൻ പ്രാന്തപ്രദേശങ്ങളിലൂടെ നഗര കേന്ദ്രത്തിൽ ഏതാനും മൈലുകൾക്കുള്ളിലേക്ക് മുന്നേറിയതായും റിപ്പോർടുകൾ പറയുന്നു. ഗാസയുടെ ഏകദേശം 75% സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
അപകടകരമായ പോരാട്ട മേഖല"യായി പ്രഖ്യാപിച്ച ഗാസ സിറ്റിക്കെതിരായ ആക്രമണം ലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ്. അവരിൽ ഭൂരിഭാഗവും ഇതിനകം തന്നെ യുദ്ധകാലത്ത് പല പ്രദേശങ്ങളിൽ നിന്ന് പലതവണ പിഴുതെറിയപ്പെട്ടവരാണ്. ആക്രമണം തുടരുന്നതിനിടെ "ഗാസയിലെ നരകത്തിന്റെ കവാടങ്ങളിൽ നിന്ന് പൂട്ട് നീക്കിയിരിക്കുന്നു" എന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഇതിനെ വിശേഷിപ്പിച്ചത്.









0 comments