വെടിനിർത്തൽ ചർച്ചക്കിടയിലും ഗാസക്കുനേരെ നെതന്യാഹു ; പ്രതിഷേധിച്ച് ലോകരാജ്യങ്ങൾ

ജെറുസലേം: വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും ഗാസ നഗരം പിടിച്ചെടുക്കാൻ ഇസ്രയേൽ ശ്രമം. ഗാസ പിടിച്ചെടുക്കാനുള്ള അവസാന നിർദ്ദേശം വ്യാവാഴ്ച ഇസ്രയേൽ പട്ടാളത്തിന് നൽകിയെന്ന് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇസ്രയേൽ നിബന്ധനകൾക്കനുസൃതമായി വെടിനിർത്തലും തടവിലാക്കപ്പെട്ടവരെ കെെമാറലുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് ഗാസ നഗരം പിടിച്ചെടുക്കാൻ നെതന്യാഹു ശ്രമിക്കുന്നത്. രണ്ട് വർഷത്തെ വംശഹത്യ അവസാനിപ്പിക്കുന്നതിനുള്ള ഗൗരവതരമായ ശ്രമം നടക്കുന്നതിനിടെയാണ് നെതന്യാഹു വീണ്ടും ഗാസക്കെതിരെ നീങ്ങുന്നത്. ഗാസ നഗരം പിടിച്ചെടുക്കുന്നതിനായി നിങ്ങൾക്ക് നിർദേശം നൽകാനൊരുങ്ങുകയാണ് . പട്ടാളക്കാരോട് സംസാരിക്കവെ നെതന്യാഹു പറഞ്ഞു. ഗാസയിൽ 10 ലക്ഷം പേരെ നിർബന്ധിച്ച് ഒഴിപ്പിക്കുകയും അവരുടെ വീട് തുടർന്ന് തകർക്കുകയുമായിരുന്നു ഇസ്രയേല്‍
ഗാസ പിടിച്ചെടക്കുന്നതിനൊപ്പം വെടിനിത്തൽ ചർച്ചയ്ക്കും ആളുകളെ കെെമാറുന്നതിനുമുള്ള ചര്‍ച്ചയിലും നതന്യാഹു പങ്കെടുക്കുന്നു. ഇസ്രയേൽ നടത്തുന്ന നീതീകരിക്കാനാകാത്ത നിലപാടിനെ രാജ്യത്തിനകത്ത് നിന്നും അതേസമയം അന്താരാഷ്ട്ര തലത്തിലും വലിയ പ്രതിഷേധത്തിന് ഇടയാക്കി. റെഡ്ക്രോസ് അടക്കമുള്ള സംഘടനകൾ വ്യാഴാഴ്ച്ചത്തെ ഇസ്രയേലിന്റെ നിലപാടിനെ അപലപിച്ചു.
ഗാസ നഗര പ്രദേശത്ത് നിന്നും മാറിയുള്ള ഇസ്രയേലി അതിർത്തിയിൽ ജെറ്റ് വിമാനങ്ങളുടെ ആക്രമണമുണ്ടായി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ഇത്. വലിയ സ്ഫോടന ശബ്ദവും ഒപ്പം വൻതോതിൽ പുകയുമുയർന്നു. വീണ്ടും നിരവധി തവണ സ്ഫോടനമുണ്ടായെന്നും എന്നാൽ പ്രദേശമേതെന്ന് മനസിലാക്കാനായില്ലെന്ന് എഎഫ്പി റിപ്പോർട്ടർമാർ വ്യക്തമാക്കി, 'ദ ന്യൂ അറബ്' വെബ്സെെറ്റ് വിശദീകരിച്ചു









0 comments