ഇറാനെതിരായ ഇസ്രയേൽ അക്രമം അപലപനീയം, അപകടകരം; അവസാനിപ്പിക്കണം: ഇസ്രയേൽ കമ്യൂണിസ്റ്റ് പാർട്ടി

ടെൽ അവീവ്: ഇസ്രയേലിലെ ഫാസിസ്റ്റ് സർക്കാർ ഇറാനെതിരെ തുടരുന്ന ആക്രമണത്തെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇസ്രയേൽ , ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ പീസ് ആന്റ് സെക്യൂരിറ്റി(ഹദാഷ്) എന്നിവ ശക്തമായി അപലപിച്ചു. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇസ്രയേലിനെതിരെ ശക്തമായ വിമർശനം രേഖപ്പെടുത്തിയത്.
വലിയ തോതിലും അപകടകരമാം വിധവും നെതന്യാഹു പ്രദേശത്തെ തീവ്രമായ അവസ്ഥയിലേക്ക് വലിച്ചിഴക്കുകയാണ്- പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിപക്ഷത്തെ കൂടി കൂട്ടുപിടിച്ച് ഇസ്രയേൽ സർക്കാർ ഇറാഖിനെതിരെ നടത്തുന്ന അക്രമങ്ങളെ എതിർത്ത കമ്യൂണിസ്റ്റ് പാർട്ടിയും ഹദാഷും കൂടുതൽ വലിയ അക്രമത്തിലേക്ക് രാജ്യത്തെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതിനേയും വിമർശിച്ചു. ഇന്ന് കാണുന്ന വിധത്തിലാണെങ്കിൽ, മധ്യേഷ്യയാകെ ബാധിക്കാവുന്ന, അപകടകരമായ യുദ്ധമുണ്ടാകാതിരിക്കാൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
മുന്നണിയും പാർട്ടിയും എല്ലാവിധ അണുവായുധ പദ്ധതികളോടും ധാർമികമായി തന്നെ എതിർപ്പ് പ്രകടിപ്പിക്കുന്നതായി വീണ്ടും പറയുന്നു . മധ്യേഷ്യയിൽ മാത്രമല്ല, ലോകമാകെ തന്നെ ഇക്കാര്യത്തിൽ ഒരു വ്യത്യാസവുമില്ല, മാനവ ദുരന്തങ്ങൾക്കിടയാകാത്ത വിധം , എല്ലാ രാജ്യങ്ങളുും അന്താരാഷ്ട്ര ഉടമ്പടികൾ പാലിച്ചുപോരണമെന്ന് ആവശ്യപ്പെടുന്നു. ഗാസാ മുനമ്പിലും വെസ്റ്റ് ബാങ്കിലും കൂടുതൽ ആക്രമണം നടത്തുന്നതിനായി നിലവിൽ ഇസ്രയേൽ നിർമിച്ചെടുത്ത ഈ അവസ്ഥ ഉപയോഗിച്ചേക്കാം, അങ്ങനെയാണെങ്കിൽ ലോകം ഒന്നിച്ചുചേർന്ന് കൃത്യവും ആത്മാർഥവുമായ നിലപാടെടുത്ത് ആസന്നമായേക്കാവുന്ന ദുരന്തം അവസാനിപ്പിക്കണം. ഇസ്രയേൽ കടന്നുകയറ്റത്തിനെതിരെ ശക്തമായ പൊതുജന പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയാണ് . ജനങ്ങളുടെ സുരക്ഷയും സൗഖ്യവും നിലനിർത്താനുള്ള നിയമം പാലിച്ചുകൊണ്ടുതന്നെയാണിത്.
എല്ലാ സയണിസ്റ്റ് ഇസ്ലയേലി പ്രതിപക്ഷവും യുദ്ധത്തെ പിന്തുണച്ചു. പ്രതിപക്ഷ നേതാവ് എംകെ ലായർ ലാപ്പിഡ‍് അക്രമത്തെ പ്രകീർത്തിച്ചു. ഡെമോക്രാറ്റ് നേതാവ് യായർ ഗോലൻ എന്നിവരും അക്രമത്തെ പിന്തുണച്ചു. രക്തം ശക്തി, രാഷ്ട്രീയ നിലനിൽപ്പിനായുള്ള സമ്മർദ്ദം
എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ് ഇറാനെതിരായ നെതന്യാഹുവിന്റെ അക്രമണം- പദാഷ് പാർലമെന്റംഗം ഒസ്സാഫ് ഖാസിഫേ് അൽജസീറയോട് പറഞ്ഞു. ഖാസിഫിന്റെ ഖേദത്തോടെ, പാർമെന്റിൽ പ്രതിപക്ഷമടക്കം പിന്തുണച്ച് ഇസ്രയേൽ യുദ്ധത്തിന് അനുകൂല പിന്തുണ നേടാൻ സാധിച്ചു









0 comments