ഐഎസ് കമാൻഡറെ വധിച്ചതായി ഇറാഖും യുഎസും

ബാഗ്ദാദ് : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനെ വധിച്ചതായി ഇറാഖും യുഎസും അറിയിച്ചു. ഇറാഖിൽ വച്ചാണ് യുഎസിന്റെയും ഇറാഖി നാഷണൽ ഇന്റലിജൻസ് സർവീസിന്റെയും സുയുക്ത ഇടപെടലിലാണ് സിറിയയിലെയും ഇറാഖിലെയും ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനെ വധിച്ചതെന്ന് ഇറാഖ് പ്രധാനമന്ത്രി മൊഹമ്മദ് ഷിയ അൽ സുഡാനി പ്രസ്താവനയിൽ പറഞ്ഞു. ഭീകരസംഘടനയിലെ മറ്റ് ചിലരെയും വധിച്ചതായും പ്രസ്താവനയില‍്‍ പറഞ്ഞു.
അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുള്ള മഖി മുസ്ലെഹ് അൽ റിഫായിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇറാഖിന്റെ യുദ്ധ വിരുദ്ധ പ്രവർത്തനങ്ങളിലെ മറ്റൊരു നാഴികക്കല്ലാണ് അബു ഖദീജയുടെ വധമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വിവരം എക്സിൽ പങ്കുവച്ചു. പിന്നാലെ അബു ഖദീജയെ വധിക്കാനായി നടത്തിയ വ്യോമാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും വൈറ്റ് ഹൗസ് പങ്കുവച്ചു. ഇറാഖിലെ വടക്കൻ അൻബാർ പ്രവിശ്യയിൽ നടന്ന ആക്രമണത്തിലാണ് അബു ഖദീജയെ വധിച്ചത്. വ്യാഴം രാത്രിയാണ് ആക്രമണം നടന്നത്.









0 comments