തകർന്നത് ഇസ്രയേലിന്റെ ഗർവ്

ടെൽ അവീവ്: ഉരുക്കുമറ ഭേദിച്ചെത്തിയ ഇറാന്റെ മിസൈലുകൾ തകർത്തത് ഇസ്രയേലിനുണ്ടെന്ന് കരുതിയ സാങ്കേതികവിദ്യയിലെ ആധിപത്യത്തെയാണ്. തടഞ്ഞുനിർത്താനാളില്ലെന്ന ഇസ്രയേലിന്റെ ഗർവ്വാണ് ജൂൺ 13 രാത്രിയിൽ ഇല്ലാതായത്. മധ്യപൂർവദേശത്ത് ദീർഘകാലമായി നിലനിന്നിരുന്ന ക്രമത്തെ തന്നെ അതുമാറ്റി.
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിന് നീണ്ട ചരിത്രമുണ്ട്. അവർക്കിടെയിലെ ഓരോ ശബ്‌ദവും മറ്റിടങ്ങളിലാണ് കൂടുതൽ ഉച്ചത്തിൽ പ്രതിധ്വനിക്കാറ്. എന്നാൽ മിസൈലുകൾ വീണ ആ രാത്രി വ്യത്യസ്‌തമായിരുന്നു. ഇസ്രയേലിൽപോലും ആരും അപലപിച്ചില്ല.
ഇറാൻ–- ഇസ്രയേൽ സംഘർഷത്തിന്റെ കാതൽ പ്രത്യയശാസ്‌ത്രപരമാണ്. മധ്യപൂർവ്വേഷ്യയിൽ നിലനിൽക്കുന്ന പാശ്ചാത്യ സ്വാധീനത്തിനെതിരെ ശക്തമായ ശബ്‌ദമാണ് ഇറാന്റേത്. ഒപ്പം പാലസ്‌തീനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നു. എന്നാൽ സൈനിക മുൻതൂക്കത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഇസ്രയേൽ അവരുടെ വ്യക്തിത്വം കെട്ടിപ്പടുത്തത്.
സിറിയ, ലബനൻ, ഇറാഖ്, തുടങ്ങിയിടങ്ങളിലെല്ലാം ഇസ്രയേൽ ഏറ്റുമുട്ടലുകളും നിഴൽയുദ്ധങ്ങളും കൊലപാതകങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെല്ലാം തിരിച്ചടിയെന്നോണം ഇസ്രയേലിന്റെ ആത്മവിശ്വാസം തകർക്കാൻ ഉദ്ദേശിച്ചുള്ള തന്ത്രപരമായൊരു അക്രമണമായിരുന്നു ഇറാന്റേത്. ഭൗതികമായി നാശനഷ്ടങ്ങൾക്കപ്പുറം, ശക്തമായ ഒരു സന്ദേശം കൂടിയായി അത് മാറി. ഇത്രയും നാൾ ഇരയായി ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ഇറാന്റെ ഈ തിരിച്ചടിയെ ലോകം കണ്ടത് വേദനകൾ അനുഭവിച്ചുകൊണ്ടിരുന്ന ജനതയുടെ തിരിച്ചടിയായി മാത്രമാണ്.









0 comments