കാനഡയിൽ പൊതുസ്ഥലത്ത് ഇന്ത്യൻ യുവതിക്ക് മർദനം

ഒട്ടാവ : കാനഡയിൽ പൊതുസ്ഥലത്തുവച്ച് ഇന്ത്യക്കാരിയായ യുവതിക്ക് മർദനം. കാനഡയിലെ കാൽഗറിയിലുള്ള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ചാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്.
സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന യുവതിക്ക് അടുത്തേക്കെത്തിയ വ്യക്തി യുവതിയുടെ കയ്യിൽ നിന്ന് വെള്ളക്കുപ്പി പിടിച്ചുവാങ്ങി വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ വസ്ത്രത്തിന്റെ കോളറിൽ കുത്തിപ്പിടിക്കുകയും ചുമരിനോട് ചേർത്തു നിർത്തി മർദിക്കുകയുമായിരുന്നു. യുവതിയുടെ ഫോൺ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് യുവതിയെ ഉപേക്ഷിച്ച ശേഷം ഇയാൾ കടന്നുകളഞ്ഞു.
സംഭവം നടക്കുമ്പോൾ സ്റ്റേഷൻ പരിസരത്ത് നിരവധി ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ആരും യുവതിയെ സഹായിക്കാനായി എത്തിയില്ല. മോഷണശ്രമമാണ് നടന്നതെന്നും ആക്രമണത്തിനു പിന്നിൽ മറ്റ് കാരണങ്ങളുള്ളതായി കരുതുന്നില്ലെന്നുമാണ് പൊലീസ് പറഞ്ഞത്.









0 comments