ഗുജറാത്ത് സ്വദേശി ഉക്രയ്ൻ സൈന്യത്തിന്റെ പിടിയിൽ; സഹായം തേടി യുവാവിന്റെ വിഡിയോ

ന്യൂഡൽഹി: റഷ്യൻ സൈനത്തിന്റെ ഭാഗമായിരുന്ന ഗുജറാത്ത് സ്വദേശി ഉക്രയ്ൻ സൈന്യത്തിന്റെ പിടിയിലായെന്ന് റിപ്പോർട്ട്. 22 കാരനായ മജോതി സാഹിൽ മുഹമ്മദ് ഹുസൈന്റെ വീഡിയോ ഉക്രയ്ൻ സൈന്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സൈന്യത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നെന്നാണ് വീഡിയോയിൽ യുവാവ് പറയുന്നത്. എന്നാൽ വിദേശകാര്യ മന്ത്രാലയം വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
ഉക്രെയ്ൻ സൈന്യത്തിന്റെ 63-ാം മെക്കനൈസ്ഡ് ബ്രിഗേഡാണ് വീഡിയോ പുറത്തു വിട്ടത്. റഷ്യ യുദ്ധത്തിന് വിദേശികളെ റിക്രൂട്ട് ചെയ്യുന്നു എന്ന് ആരോപിച്ചാണ് വീഡിയോ പങ്കുവെച്ചത്. റഷ്യയിൽ പഠിക്കാനായി എത്തിയതാണ്. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതോടെ ജയിൽ ശിക്ഷ ഒഴിവാക്കാനാണ് സൈന്യത്തിൽ ചേർന്നത് എന്നെല്ലാമാണ് യുവാവ് വീഡിയോയിൽ പറയുന്നത്. 16 ദിവസത്തെ പരിശീലനത്തിന് ശേഷം മൂന്ന് ദിവസം യുദ്ധം ചെയ്തത്. പിന്നീട് ഉക്രയ്ൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സഹായം വേണമെന്നും റഷ്യയിലേക്ക് തിരിച്ചുപോകാൻ താൽപ്പര്യമില്ലെന്നും വീഡിയോയിൽ യുവാവ് പറയുന്നു.









0 comments