ഇന്ത്യ –യുഎസ് വ്യാപാര തീരുവ: ഇന്തോനേഷ്യയേക്കാൾ കുറഞ്ഞ നിരക്കിന് ശ്രമം

ന്യൂഡൽഹി: ഇന്തോനേഷ്യയുമായി അമേരിക്ക എത്തിച്ചേർന്നതിനേക്കാൾ മെച്ചപ്പെട്ട വ്യാപാര കരാറിനാണ് ഇന്ത്യയുടെ ശ്രമമെന്ന് വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ. ഇന്തോനേഷ്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 19 ശതമാനം തീരുവ നിരക്കാണ് അമേരിക്ക നിശ്‌ചയിച്ചത്. ഇതിലും കുറഞ്ഞ തീരുവ നിരക്കാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇടക്കാല കരാറിനായുള്ള ചർച്ച വ്യാഴാഴ്‌ച നാലാം റൗണ്ടിലേക്ക് കടന്നു. ഭിന്നത തുടർന്നാൽ ഇത് നീളും. ആഗസ്‌ത് ഒന്നിന് മുമ്പ് ധാരണയാക്കാനാണ് ശ്രമം.
ഇന്ത്യയുമായി കരാറിലേക്ക് അടുത്തുവെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ വിപണി യുഎസ് ഉൽപ്പന്നങ്ങൾക്കായി പൂർണമായും തുറന്നുകിട്ടുമെന്നും അവകാശപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള കാർഷികോൽപ്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകുമെന്നാണ് ഇത് നൽകുന്ന സൂചന.









0 comments