ഭീകരവാദത്തിനായി ഫണ്ട് ഉപയോഗിക്കുന്നു; പാക് വായ്പകൾ സംബന്ധിച്ച ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ

പാരീസ്: പാകിസ്ഥാന്റെ വായ്പാ പദ്ധതികളെക്കുറിച്ചുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ( ഐഎംഎഫ്) വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്‌തു. ഭീകരവാദ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വിട്ടു നിന്നത്.
പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോർഡ് കണക്കിലെടുത്ത് ഐഎംഎഫ് പദ്ധതികളുടെ ഫലപ്രാപ്തിയിലും അതിർത്തി കടന്നുള്ള ഭീകരതയ്ക്കായി പാകിസ്ഥാൻ ഫണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയിലും ഇന്ത്യ ആശങ്ക ഉന്നയിച്ചു.
"ഐഎംഎഫിൽ നിന്ന് ദീർഘകാലമായി കടം വാങ്ങുന്ന രാജ്യമാണ് പാകിസ്ഥാൻ, ഐഎംഎഫിന്റെ പദ്ധതി വ്യവസ്ഥകൾ നടപ്പിലാക്കുന്നതിലും പാലിക്കുന്നതിലും വളരെ മോശം ട്രാക്ക് റെക്കോർഡ് മാത്രമാണ് പാകിസ്ഥാൻ പുലർത്തുന്നത്. 1989 മുതൽ പാകിസ്ഥാന് ഐഎംഎഫിൽ നിന്ന് പണം നൽകിയിട്ടുണ്ട്." ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.









0 comments