എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മിനി വ്യവസായ പാർക്ക്: എൽഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം: എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മിനി വ്യവസായ പാർക്കാരംഭിക്കും. എന്റർപ്രണർഷിപ്പ് ആൻഡ് എംപ്ലോയ്‌മെന്റ് ഹെൽപ്പ് ഡെസ്‌ക് കാര്യക്ഷമമാക്കുമെന്ന് എൽഡിഎഫ് പ്രകടന പത്രിക.
വീടുകളിൽ സംരംഭകത്വത്തിന് ലൈസൻസ് നൽകാനുള്ള ചട്ട ഭേദഗതി ഉപയോഗിച്ച് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ വർക്ക് നിയർ ഹോം സൗകര്യം ഏർപ്പെടുത്തും. പട്ടികജാതി, വർഗ സങ്കേതങ്ങളിൽ പ്രത്യേക ശ്രദ്ധനൽകും. ഒരു ലക്ഷം സംരംഭങ്ങൾ ഒരു കോടി വിറ്റുവരവുള്ളതാക്കാൻ ആവശ്യമായ പിന്തുണ നൽകും. നിലവിലുള്ളവയ്‌ക്കാവശ്യമായ സാമ്പത്തിക സഹായം നൽകും. പുതിയതിന് പ്രത്യേക പ്രോത്സാഹന പദ്ധതികൾ ആവിഷ്‌കരിക്കും.
കാർഷികോല്പന്നങ്ങളുടെ സംസ്‌കരണ യൂണിറ്റുകൾ, ഹോംസ്‌റ്റേ അടക്കമുള്ള ടൂറിസം സംരംഭങ്ങൾ, ചെറുകിട നിർമാണ യൂണിറ്റുകൾ തുടങ്ങിയവയ്‌ക്ക് പ്രാദേശിക പ്ലാനുകൾ തയ്യാറാക്കും. നൈപുണി പരിശീലനം നൽകി തൊഴിൽ സേനയെ ഉറപ്പുവരുത്തും. പബ്ലിക് വൈഫൈ സോണുകൾ സ്ഥാപിക്കും.









0 comments