യുഎസ് ആയുധം വാങ്ങുന്നത് നിർത്തിയിട്ടില്ലെന്ന് ഇന്ത്യ


സ്വന്തം ലേഖകൻ
Published on Aug 08, 2025, 10:32 PM | 1 min read
ന്യൂഡൽഹി : അമേരിക്ക 50 ശതമാനം പകരം തീരുവ ഏർപ്പെടുത്തിയ പശ്‌ചാത്തലത്തിൽ യുഎസിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിരോധമന്ത്രാലയം.
യുഎസിൽനിന്ന് ആയുധങ്ങളടക്കം പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നത് നിർത്തുന്നതായി ഒരു വിദേശ മാധ്യമമാണ് റിപ്പോർട്ടു ചെയ്‌തത്. ഇത്തരമൊരു തീരുമാനമില്ലെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
2008ൽ യുഎസുമായി ആണവകരാറിൽ ഏർപ്പെട്ടതിനുശേഷം അമേരിക്കയിൽനിന്ന് ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നത് ഗണ്യമായി വർധിച്ചിരുന്നു. ഇന്ത്യ ആയുധങ്ങൾക്കായി ആശ്രയിക്കുന്ന രണ്ടാമത്തെ രാജ്യമായി നിലവിൽ അമേരിക്ക മാറി. 100 കോടി ഡോളറിൽനിന്ന് 1800 കോടി ഡോളറിലേക്ക് യുഎസുമായുള്ള ഇന്ത്യയുടെ പ്രതിരോധ ഇടപാടുകൾ ഉയർന്നു.









0 comments