പാകിസ്ഥാന്‌ 102 കോടി ഡോളർ നൽകി ഐഎംഎഫ്‌

imf fund for pakisthan
വെബ് ഡെസ്ക്

Published on May 15, 2025, 03:46 AM | 1 min read


ഇസ്ലാമാബാദ്‌

ഇന്ത്യയുടെ പ്രതിഷേധം അവ​ഗണിച്ച് പാകിസ്ഥാന്‌ രണ്ടാംഘട്ട ധനസഹായമായി 102.3 കോടി ഡോളർ (8741 കോടി രൂപ) ലഭ്യമാക്കി അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്‌). ബുധനാഴ്ചയാണ്‌ പണം അനുവദിച്ചത്‌. ജൂൺ രണ്ടിന്‌ അവതരിപ്പിക്കേണ്ട ബജറ്റുമായി ബന്ധപ്പെട്ട്‌ പാക്‌ സർക്കാരും സെൻട്രൽ ബാങ്കും ഐഎംഎഫ്‌ ചര്‍ച്ച തുടരുകയാണ്.


വി​ദേശസഹായമായി ലഭിക്കുന്ന പണം പാകിസ്ഥാന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുയാണെന്നും ആപത്കരമായ സ്ഥിതിവിശേഷമാണിതെന്നും ജനീവയില്‍ കഴിഞ്ഞ ഐഎംഎഫ് യോഗത്തില്‍ ഇന്ത്യ വാദിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍എതിര്‍പ്പ് തള്ളി പണം അനുവദിക്കാന്‍ ഐഎംഎഫ് തീരുമാനിച്ചു.


കടക്കെണിയിലായ പാകിസ്ഥാന് വദേശനാണ്യ കരുതല്‍ശേഖരം മെച്ചപ്പെടുത്താന്‍ ഐഎംഎഫിന്റെ ദീര്‍ഘകാല വായ്പ സഹായകമാകും. കഴിഞ്ഞ സെപ്തംബറിലെ ധാരണപ്രകാരം പാകിസ്ഥാന്‌ 7-00 കോടി ഡോളറിന്റെ വായ്പയാണ്‌ ഐഎംഎഫ്‌ നൽകുന്നത്‌. ഇതിന്റെ രണ്ടാം ​ഗഡുവാണ് ഇപ്പോള്‍ നല്‍കിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Home