ധനസഹായത്തിന് പാകിസ്ഥാന് ഉപാധിവച്ച് ഐഎംഎഫ്

വാഷിങ്‌ടൺ
പാകിസ്ഥാന് വായ്പയുടെ അടുത്ത ഗഡു അനുവദിക്കാൻ 11 പുതിയ ഉപാധികള്‍ മുന്നോട്ടുവച്ച് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ഇന്ത്യയുമായുള്ള സംഘര്‍ഷം വായ്‌പാ വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയതായി പാകിസ്ഥാനിലെ ഇംഗ്ലീഷ് പത്രം ദി എക്‌സ്‌പ്രസ് ട്രിബ്യൂണ്‍ റിപ്പോർട്ട് ചെയ്തു.
വൈദ്യുതി ബില്ലുകളിലെ ബാധ്യതകളുടെ സര്‍ചാര്‍ജ് വര്‍ധിപ്പിക്കുക, പാചകവാതകം ഉള്‍പ്പെടെ ഊര്‍ജമേഖലയില്‍ പുതിയ തീരുവ നടപ്പാക്കുക , ഭാവി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് പ്രഖ്യാപിക്കുക, ഐഎംഎഫിന്റെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ 17.6 ലക്ഷം കോടി രൂപയുടെ പുതിയ ബജറ്റ് അംഗീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണുള്ളത്.









0 comments