വിമാനത്താവളവും പടക്കപ്പലും ആക്രമിച്ച് ഹൂതികൾ

അനസ് യാസിൻ
Published on Mar 24, 2025, 11:02 PM | 1 min read
മനാമ: ഇസ്രയേലിനെതിരെയും അമേരിക്കൻ പടക്കപ്പലുകൾക്കു നേരെയും മിസൈൽ, ഡ്രോൺ ആക്രമണം തുടർന്ന് യമനിലെ ഹൂതികൾ. അധിനിവേശ ജാഫയിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തെ ലക്ഷ്യമാക്കി ഞായറാഴ്ച ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹിയ സരി അറിയിച്ചു.
വ്യോമഗതാഗതം അരമണിക്കൂറിലേറെ നിർത്തി. ഞായറാഴ്ച ചെങ്കടലിൽ അമേരിക്കയുടെ വിമാനവാഹിനി ഹാരി എസ് ട്രൂമാനെ ആക്രമിച്ചതായും സരി പറഞ്ഞു.ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ സർവീസ് തടസ്സപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുതിയ സംഘർഷത്തിന് തുടക്കമാകും: ലബനൻ
ബെയ്‌റൂട്ട്
അതിർത്തികടന്നുള്ള ഇസ്രയേൽ ആക്രമണം ലബനനിൽ പുതിയ സംഘർഷത്തിന് വഴിവയ്ക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നവാഫ് സലാം. ലബനനിൽനിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിന് പകരം ചോദിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ ഏഴുപേർ കൊല്ലപ്പെട്ടു.









0 comments