സംഘര്‍ഷം രൂക്ഷം: ഇസ്രയേലിലേക്ക് ഹൂതി മിസൈൽ ആക്രമണം

photo credit: X
അനസ് യാസിന്‍
Published on Mar 22, 2025, 09:38 PM | 1 min read
മനാമ: തുടർച്ചയായ രണ്ടാം ദിവസവും ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹൂതി മിസൈൽ ആക്രമണം. പലസ്തീന്‍ 2 എന്ന ഹൈപ്പര്‍സോണിക് മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് അധിനിവേശ ജാഫയിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മിസൈൽ ആകാശത്തുവച്ച് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. തിരിച്ചടിയായി യമനിലെ വിവിധ ഭാഗങ്ങളിൽ അമേരിക്ക കനത്ത ബോംബാക്രമണം നടത്തി. അമേരിക്കൻ കപ്പൽപടയ്‌ക്കുനേരെ ഹൂതികളും ഡ്രോൺ ആക്രമണം നടത്തി.
യമനിലെ സദയിൽ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം ഉണ്ടായത്. ടെൽ അവീവും ജറുസലേമും ഉൾപ്പെടെ മധ്യ ഇസ്രയേലിലും വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ മേഖലകളിലും സൈറണുകൾ മുഴങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ജാഫയിലും ടെൽ അവീവിലും പരിഭ്രാന്തരായ ആളുകൾ ഷെൽട്ടറുകളിലേക്ക് മാറി.









0 comments