ഇസ്രയേലിലേക്ക് ഹൂതികളുടെ മിസൈല്‍ ആക്രമണം

അനസ് യാസിന്‍
Published on May 25, 2025, 09:30 PM | 1 min read
മനാമ: ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം കടുപ്പിച്ച് യെമനിലെ ഹൂതി വിമതർ. ഞായർ രാവിലെ യഫയിലെ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വിജയകരമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹിയ സാരി അൽ മാസിറ ടിവിയിൽ അറിയിച്ചു.
ഗാസയിൽ ഇസ്രയേൽ വംശഹത്യ രൂക്ഷമാക്കിയ പാശ്ചാത്തലത്തിൽ തങ്ങളും ആക്രമണം വർധിപ്പിച്ചതായി സാരി പറഞ്ഞു. പലസ്തീൻ കൂട്ടക്കൊല അവസാനിപ്പിക്കുംവരെ ഇസ്രയേലിനെ ആക്രമിക്കുന്നത് തുടരുമെന്നും അറിയിച്ചു. ഹൂതി മിസൈൽ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ മിസൈലിന്റെ ഒരു ഭാഗം വെസ്റ്റ് ബാങ്കിലെ സൗത്ത് ഹെബ്രോൺ ഹിൽസ് മേഖലയിൽ പതിച്ചതായി ചിത്ര സഹിതം ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.









0 comments