ഇസ്രയേല്‍ സൈനിക കേന്ദ്രം ആക്രമിച്ച് ഹൂതികള്‍

അനസ് യാസിന്‍
Published on Apr 06, 2025, 03:48 AM | 1 min read
മനാമ
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ടെൽ അവീവിലെ ഇസ്രായേൽ സൈനിക കേന്ദ്രം ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം യമനിലെ ഹൂതി വിമതർ ഏറ്റെടുത്തു. അമേരിക്കയുടെ ആളില്ലാ ചാരവിമാനം തകർത്തതായും കപ്പൽപ്പടയെ ആക്രമിച്ചതായും ഹൂതി മാധ്യമ വിഭാഗം അറിയിച്ചു. അമേരിക്കയുടെ ജയന്റ് ഷാർക്ക് എഫ് 360 എന്ന രഹസ്യാന്വേഷണ ഡ്രോൺ ശനിയാഴ്ചയാണ് ഹൂതികൾ വീഴ്ത്തിയത്. ഒരാഴ്ചക്കിടെ ഹൂതികൾ തകർക്കുന്ന മൂന്നാമത്തെ അമേരിക്കൻ ഡ്രോണാണിത്.
വെള്ളി രാത്രിയാണ് ടെൽ അവീവിലെ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) കേന്ദ്രത്തിലേക്ക് ആക്രമണം ഉണ്ടായത്. അതേസമയം, യമനിൽ ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി പങ്കിട്ടു.









0 comments