ഇസ്രയേല്‍ തുറമുഖനഗരം ആക്രമിച്ച്‌ ഹൂതികൾ

houthi attacks in eilat israel
avatar
അനസ് യാസിൻ

Published on Oct 09, 2025, 04:07 AM | 1 min read


മനാമ

ഇസ്രയേലിന്റെ തെക്കന്‍ തുറമുഖ നഗരമായ എയ്‌ലാറ്റ് ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം ശക്തമാക്കി യമനിലെ ഹൂതി വിമതര്‍. സമീപകാലത്ത് ഇസ്രയേലിലേക്ക് ഹൂതികള്‍ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണ്‌ ചൊവ്വാഴ്‌ചയുണ്ടായത്‌. ആളപായം റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. എയ്‌ലാറ്റ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിലച്ചു.


തുടര്‍ച്ചയായ സൈറണുകളില്‍ പരിഭ്രാന്തരായി ലക്ഷകണക്കിനാളുകള്‍ അഭയകേന്ദ്രങ്ങളില്‍ ഒളിച്ചു.ജോര്‍ദാനിലെ അഖബയിലും ഡ്രോണ്‍ അവിശിഷ്ടം പതിച്ചു.

നാലു ഡ്രോണുകളും തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു. എന്നാല്‍, വ്യോമപ്രതിരോധ വീഴ്ചകള്‍ ഇസ്രായേല്‍ സേന സമ്മതിച്ചു. തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, എയ്‌ലാറ്റിലെ പൊതുയിടങ്ങളിലും ബീച്ചുകളിലുമായി 10 പുതിയ മൊബൈല്‍ ബോംബ് ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചു.ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കുന്നതുവരെ ഇസ്രയേലില്‍ ആക്രമണം നടത്തുമെന്ന് ഹൂതികള്‍ ആവര്‍ത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home